ചെന്നൈ: അണ്ണാ സർവകലാശാലയിൽ നിന്ന് ബിടെക്ക് ടെക്സ്റ്റൈൽ എഞ്ചിനീയറിങ്ങിൽ ഒന്നാം റാങ്ക് നേടിയ അഭിനവ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വർണമെഡൽ സമ്മാനിച്ചു. ചെന്നൈ വിവേകാനന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് അഭിനവ് വിഷ്ണു സ്വർണമെഡൽ ഏറ്റുവാങ്ങിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. കന്നിനട പറമ്പത്ത് രേവതിയിൽ പി.എം.വിനോദ് കുമാറിന്റെയും ബീനയുടെയും മകനാണ് അഭിനവ്.

Comments